‘സ്ത്രീപദവി പഠനം’ ശില്‍പശാലയുമായി വനിതാശിശു വികസന വകുപ്പ്; ഒന്നാംഘട്ട ശില്‍പശാലയ്ക്ക് പേരാമ്പ്രയില്‍ തുടക്കം
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ജെൻഡർ റിസോഴ്സ് സെന്റർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ ‘സ്ത്രീപദവി പഠനം’ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ശില്പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ പി.കെ.രജിത അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, പി.ടി അഷറഫ്, ഗിരിജ ശശി, പ്രഭാശങ്കർ, കെ കെ ലിസി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി കാദർ തുടങ്ങിയവര്‍ സംസാരിച്ചു.
സി ഡി പി ഒ കെ ദീപ സ്വാഗതവും ബ്ലോക്ക് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ പി അനുശ്രീ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻമാർ, സാമൂഹ്യക്ഷേമ വകുപ്പ് സൂപ്പർവൈസർമാർ, സ്‌കൂൾ കൗൺസിലർമാർ തുടങ്ങിയവര്‍ പങ്കെടുത്തു.