തൂണേരിയില്‍ കൂണ്‍ ഗ്രാമം പദ്ധതിയുമായി കൃഷിവകുപ്പ്; അപേക്ഷകള്‍ ക്ഷണിച്ചു
തൂണേരി: കൃഷിവകുപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന തൂണേരി ബ്ലോക്കില്‍ നടപ്പാക്കുന്ന കൂണ്‍ഗ്രാമം പദ്ധതിയിലേക്ക് കൃഷിഭവന്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ചെറുകിട കൂണ്‍ ഉല്‍പ്പാദന കേന്ദ്രം, വന്‍കിട ഉല്‍പ്പാദന കേന്ദ്രം, സംസ്‌കരണ കേന്ദ്രം, വിത്തുല്‍പ്പാദന കേന്ദ്രം, പാക്ക് ഹൗസ്, കമ്പോസ്റ്റിങ് യൂണിറ്റ് എന്നിവയ്ക്ക് വ്യക്തികള്‍ക്കും ഗ്രൂപ്പകള്‍ക്കും അപേക്ഷിക്കാം.
ആഗസ്ത് 16ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് തനത് വര്‍ഷത്തെ നികുതി രശീതിയും ആധാറും സഹിതം കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കാം.

കൃഷി വകുപ്പ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖേന കൂൺ കൃഷി പ്രാത്സാഹിപ്പിക്കുന്നതിനായി ഉൽപ്പാദനം, സംസ്കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി നടപ്പിലാക്കുന്ന പദ്ധതിയാണ് കൂൺ ഗ്രാമം പദ്ധതി. സംസ്ഥാന വ്യാപകമായി 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾക്ക് പുറമേ 2 വൻകിട കൂൺ ഉൽപ്പാദന യൂണിറ്റും, 1 കൂൺ വിത്തുത്പാദന യൂണിറ്റ്, 3 കൂൺ സംസ്കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം.