‘നെല്‍ക്കൃഷിയില്‍ സംയോജിത കീടരോഗനിയന്ത്രണം’; അത്യുത്പാദനശേഷിയുള്ള നെല്‍വയലില്‍ പ്രദര്‍ശന കൃഷിയുമായി പെരുവണ്ണാമൂഴി കൃഷിവിജ്ഞാനകേന്ദ്രം


പേരാമ്പ്ര: ‘നെല്‍ക്കൃഷിയില്‍ സംയോജിത കീടരോഗനിയന്ത്രണം’ എന്ന പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴി കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ കീഴില്‍ പ്രദര്‍ശനക്കൃഷി നടത്താന്‍ നെല്‍വയലുകള്‍ ആവശ്യമുണ്ട്.

കോട്ടൂര്‍, നടുവണ്ണൂര്‍ പഞ്ചായത്തിലെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വിളയിറക്കിയ ഉമ, ജ്യോതി, മറ്റ് അത്യുത്പാദനശേഷിയുള്ള നെല്ലിനങ്ങള്‍ കൃഷിചെയ്യുന്ന നെല്‍ക്കര്‍ഷകര്‍ 9567804551 എന്ന നമ്പറില്‍ 15-നകം ബന്ധപ്പെടണം.