പ്രതിരോധം കളരിയിലൂടെ; ‘യോദ്ധാവ്’ പദ്ധതിയുമായി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ


പേരാമ്പ്ര : പ്രതിരോധം കളരിയിലൂടെ എന്ന ലക്ഷ്യവുമായി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂൾ. ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി യോദ്ധാവ് പദ്ധതിക്ക് സ്കൂളിൽ തുടക്കമായി. പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ പി ജംഷീദ് ഉദ്ഘാടനം ചെയ്തു.

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 133 കേഡറ്റുകൾക്കായാണ് ആദ്യഘട്ടം കളരി പരിശീലനം നൽകുന്നത്. കടത്തനാട് ചേകോർ കളരി സംഘത്തിലെ മുഖ്യപരിശീലകരായ കെ ടി സത്യൻ ഗുരിക്കൾ, ജയിൻ മാത്യു ഗുരിക്കൾ എന്നിവർക്കാണ് പരിശിലന ചുമതല.

ചടങ്ങിൽ പ്രധാന അധ്യാപകൻ വി അനിൽ അദ്ധ്യക്ഷത വഹിച്ചു. പി കെ രവിത , കെ പി മുരളികൃഷ്ണദാസ്, വി സാമ്പു, പി കെ സുധീഷ്, ബിനില ദിനേഷ് , എസ് അനുവിന്ദ്, ഷിജി ബാബു, കമ്പനി കമാൻ്റർ കുമാരി എസ് ജെ കൃഷ്ണപ്രിയ എന്നിവർ സംസാരിച്ചു.