അമേരിക്കയിൽ നിന്ന് കുടുംബത്തെ കാണാൻ മടങ്ങിവരുന്നതിനിടെ മരണം തട്ടിയെടുത്തു, അപകടം ഷിജിലിന്റെ വീടെത്താൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ; മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചതിന്റെ ‍ഞെട്ടൽ മാറാതെ നാട്


മുക്കാളി: മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചതിന്റെ ‍ഞെട്ടൽ മാറാതെ നാട്. രണ്ട് പേരുടെ മരണ വാർത്തയോടെയാണ് മുക്കാളിയിലെ നാട്ടുകാരുടെ ഇന്നത്തെ ദിവസം തുടങ്ങിയത്. ബ്ലോക്കോഫീസിനും മുക്കാളിക്കും ഇടയിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്.

ന്യൂമാഹി ചാലക്കര സ്വദേശി ഷിജിൽ , സുഹൃത്തും കാറിന്റെ ഡ്രൈവറുമായ കോടിയേരി കല്ലിൽ താഴെ സ്വദേശി ജുബിൻ എന്നിവരാണ് മരിച്ചത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ചരക്ക് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്.അമേരിക്കയിൽ കമ്പ്യൂട്ടർ എഞ്ചിനിയറാണ് ഷിജിൽ. അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു . ചാലക്കരയിലെ വീടെത്താൻ മിനുട്ടുകൾ ബാക്കി നിൽക്കെയാണ് അപകടം നടന്നത്.

തലശ്ശേരിയിലെ സജീവ കോൺ​ഗ്രസ് പ്രവർത്തകനാണ് മരിച്ച ജുബിൻ. ജുബിനിന്റെ മൃതദ്ദേഹം വടകര ​ഗവ. ആശുപത്രിയിലെ പോസ്റ്റു മോർട്ടത്തിനു ശേഷം കല്ലിൽത്താഴെയിലെ വീട്ടിലും തുടർന്ന് വൈകിട്ട് 5 മണിയോടെ പാറാൽ വായന ശാലക്ക് സമീപത്തും പൊതുദർശനത്തിന് വെച്ചിരുന്നു. സ്പീക്കർ എ എൻ ഷംസീർ ഉൾപ്പടെ നിരവധി രാഷ്ട്രീയ പാർട്ടി നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു.

Description: Death struck him while returning from America to visit his family, minutes before the accident reached Shijil’s home; The shock of the death of two people in a collision between a car and a lorry in Mukali has not changed