കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗം: സമര ജാഥ മാറ്റിവെച്ച് മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി
ബാലുശ്ശേരി: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് മുസ്ലിം ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി നടത്താനിരുന്ന സമര ജാഥ മാറ്റിവെച്ചു. ഒക്ടോബർ രണ്ടിന് നടത്താനിരുന്ന ജാഥയാണ് മാറ്റിവച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
ജനവിരുദ്ധ സർക്കാരുകൾക്കെതിരേ ജനപക്ഷ രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയത്തി ഒക്ടോബർ ഒന്നു മുതൽ അഞ്ചുവരെ മുസ്‌ലിം ലീഗ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരയാത്ര നടത്താൻ തീരുമാനിച്ചിരുന്നത്.
Summary: Death of Kodiyeri Balakrishnan: Muslim League Balushery Constituency Committee postpones rally