കണ്ടോത്ത് അസ്സൈനാര്‍ മാസ്റ്ററുടെ അകാല വിയോഗം; അനുശോചിച്ച് കീഴ്പയ്യൂര്‍ പൗരാവലി
മേപ്പയ്യൂര്‍: കീഴ്പയ്യൂര്‍ യു.പി സ്‌കൂള്‍ മനേജരും തോടന്നൂര്‍ യു.പി സ്‌കൂള്‍ അദ്ധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കണ്ടോത്ത് അസ്സൈനാര്‍ മാസ്റ്റരുടെ അകാല വിയോഗത്തില്‍ കീഴ്പ്പയ്യൂര്‍ പൗരാവലി അനുശോചിച്ചു. മണപ്പുറം മസ്ജിദു നജ്മി മുന്‍ പ്രസിഡന്റ്, മുയിപ്പോത്ത് ക്രസന്റ് തണല്‍ മെമ്പര്‍, യൂത്ത് ലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, കീഴ്പ്പയ്യൂര്‍ മഹല്ല് റിലീഫ് കമ്മറ്റി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുറിച്ചാമന പക്രന്‍ ഹാജി അദ്ധ്യക്ഷനായി. ടി.കെ.എ ലത്തീഫ്,കെ.പി അബ്ദുറഹിമാന്‍, കെ നിസാര്‍ റഹ്‌മാനി, അബ്ദുല്ല പുറക്കല്‍, അമ്മത് ചൈതന്യ,മനു കാരയില്‍, പി.കെ.കെ അബ്ദുല്ല, എം.കെ ഇസ്മായില്‍, കെ.കെ ചന്തു,പൊയില്‍ അബ്ദുറഹിമാന്‍,കുട്ട്യാലി കൈതയില്‍,യൂസുഫ് താവന,റിയാസ് മലപ്പാടി,ഉമ്മര്‍ ചെറുവാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.