കുറ്റ്യാടി സ്വദേശി ആദിത്യ ചന്ദ്രന്റെ മരണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന പട്ടിക ജാതി ഗോത്ര വര്‍ഗ കമ്മീഷന്‍


പേരാമ്പ്ര: കുറ്റ്യാടി സ്വദേശിയായ ആദിത്യ ചന്ദ്രയുടെ ദുരൂഹ മരണത്തില്‍ സംസ്ഥാന പട്ടിക ജാതി ഗോത്ര വര്‍ഗ കമ്മീഷന്‍ ഇടപെടുന്നു. കേസിന്റെ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

യുവതിക്കൊപ്പം താമസിച്ചിരുന്ന മാവൂര്‍ സ്വദേശിയായ യുവാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദേശം. പന്തീരാങ്കാവ് പോലീസ് അന്വേഷിച്ച കേസ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് അന്വേഷിക്കുന്നത്.

ജൂലൈ 13നാണ് കോഴിക്കോട് ഗണപതിക്കുന്നിലെ വാടകമുറിയില്‍ ആദിത്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാടക വീട്ടില്‍ കൂടെ താമസിച്ച മാവൂര്‍ സ്വദേശിയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തില്ലെന്നാരോപിച്ച് ആദിത്യയുടെ അച്ഛന്‍ രംഗത്ത് വന്നിരുന്നു.