എം.കെ ചാപ്പന് നായരുടെ ഓര്‍മകളില്‍ നാട്: നരിക്കുനിയില്‍ അനുസ്മരണ സമ്മേളനം
മേപ്പയ്യൂർ: കൊയിലാണ്ടി താലൂക്കിൽ കർഷക പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയും കെട്ടിപ്പെടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച ഏകീകൃത മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡൻ്റായിരുന്ന സഖാവ് എം.കെ. ചാപ്പൻ നായരുടെ 46ാം ചരമവാർഷികദിനം ആചരിച്ചു. മേപ്പയൂർ നരിക്കുനി കേളോത്ത് മുക്കില്‍ രാവിലെ 9മണിക്ക് ചേർന്ന അനുസ്മരണസമ്മേളനം സി.പി.ഐ.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാകമ്മറ്റി അംഗം പി.പി രാധാകൃഷ്ണൻ കെ.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
നരിക്കുനി ബ്രാഞ്ച് സെക്രട്ടറി പി.കെ പ്രകാശൻ സ്വാഗതം പറഞ്ഞു. കെ.കുഞ്ഞിരാമൻ പതാക ഉയർത്തി.
Description: Death anniversary of MK Chapan Nair