തൃശൂര്‍ ചാവക്കാട് കടപ്പുറത്ത് വമ്പന്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു


തൃശൂര്‍: തൃശൂര്‍ ചാവക്കാട് കടപ്പുറത്ത് വമ്പന്‍ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു. തോട്ടാപ്പ് മരക്കമ്പനിക്ക് പുറക് വശത്തായാണ് സംഭവം.

ചീഞ്ഞളിഞ്ഞ നിലയിലാണ് ജഡം കണ്ടെത്തിയത്. വൈകീട്ട് അഞ്ചോടെയാണ് കടല്‍ഭിത്തിയോട് ചേര്‍ന്ന ഭാഗത്താണ് പ്രദേശവാസികള്‍ തിമിംഗലത്തിന്റെ ജഡം കണ്ടത്.

കപ്പലും മറ്റുമിടിച്ച് അപകടത്തില്‍പ്പെട്ടതാകാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറയുന്നു. തീരദേശ പോലീസ് സ്ഥലത്തെത്തി. കരയ്ക്കടിഞ്ഞ ജഡം നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്.