തിരുവോണ ദിനം; ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കീഴരിയൂര്‍ മണ്ണാടികുന്ന് കോളനി സന്ദര്‍ശിച്ചു
കീഴരിയൂര്‍: തിരുവോണദിനത്തില്‍ കീഴരിയൂര്‍ മണ്ണാടികുന്ന് കോളനിയില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി.
തിരുവോണം പ്രമാണിച്ച് കോളനിവാസികളുടെ ക്ഷേമ വിവരങ്ങള്‍ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു അദ്ദേഹം.

എം.എം.രമേശന്‍ മാസ്റ്റര്‍, ഇ.എം മനോജ്, നെല്ലാടി ശിവാനന്ദന്‍, കെ.കെ സത്യന്‍, കെ.പി മാധവന്‍ എന്നിവരും പങ്കെടുത്തു.