പ്രതിഷേധ സംഗമവുമായി യു.ഡി.എഫ്; നികുതി ഭീകരതക്കെതിരെ മേപ്പയ്യൂരില്‍ പകല്‍ പന്തം തെളിയിച്ച് പ്രകടനം


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ പ്രതിഷേധ സംഗമവുമായി യു.ഡി.എഫ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പെട്രോള്‍ ഡീസല്‍ സെസ് ഏര്‍പെടുത്തിയതിലും, നികുതി കൊള്ളക്കും എതിരായാണ് മേപ്പയ്യൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പകല്‍ പന്തം സംഘടിപ്പിച്ചത്.

പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ. ലത്തീഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ കെ.പി. രാമചന്ദ്രന്‍ അധ്യക്ഷനായി. കണ്‍വീനര്‍ എം.കെ. അബ്ദുറഹിമാന്‍, കെ.പി. വേണുഗോപാല്‍, ഇ. അശോകന്‍, ഫൈസല്‍ ചാവട്ട് എന്നിവര്‍ സംസാരിച്ചു.

പ്രകടനത്തിന് പൂക്കോട്ട് ബാബുരാജ്, കെ.എം.എ. അസീസ്, ശ്രീനിലയം വിജയന്‍, ഇ.പി. അബ്ദുറഹിമാന്‍, ആന്തേരി ഗോപാലകൃഷ്ണന്‍, മുജീബ് കോമത്ത്, യു.എന്‍. മോഹനന്‍, ഇസ്മായില്‍ കീഴ്‌പോട്ട്, സി.എം. ബാബു, മുഹമ്മദ് എരവത്ത്, റിന്‍ജുരാജ്, കെ. ലബീബ് അഷറഫ്, എം.കെ. ഫസലുറഹ്മാന്‍, പറമ്പാട്ട് സുധാകരന്‍ നേതൃത്വം നല്‍കി.