പേരാമ്പ്രയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന പുനരധിവാസ കേന്ദ്രം ആരംഭിക്കണമെന്ന് ഡി.എ.ഡബ്ല്യു.എഫ്


പേരാമ്പ്ര: പേരാമ്പ്ര ആസ്ഥാനമായി ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍പരിശീലന പുനരധിവാസ കേന്ദ്രം ആരംഭിക്കണമെന്ന് ഡി.എ.ഡബ്ല്യു.എഫ് പേരാമ്പ്ര ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്ര ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ചേര്‍ന്ന സമ്മേളനം സിപിഎം ഏരിയാസെക്രട്ടറി കെ കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ബാബു കൂത്താളി അധ്യക്ഷത വഹിച്ചു.

ജയശ്രീ ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ അശോകന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങളെ പറ്റി ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി സജീവന്‍ വിശദീകരിച്ചു. ടി.കെ ലോഹിതാക്ഷന്‍ സംസാരിച്ചു. ജയശ്രീ ബാബു സ്വാഗതവും ടി ബിജു നന്ദിയും പറഞ്ഞു.

സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബാബു കൂത്താളി (പ്രസിഡന്റ്), വി രാമചന്ദ്രന്‍ കൂത്താളി, കുര്യന്‍ സി ജോണ്‍ (വൈസ് പ്രസിഡണ്ടുമാര്‍) ജയശ്രീ ബാബു (സെക്രട്ടറി), ടി ബിജു പേരാമ്പ്ര, കെ പി നിഷ (ജോയിന്റ് സെക്രട്ടറിമാര്‍), ജോബിന്‍ തോമസ് (ട്രഷറര്‍).