‘വീട് പണിത് മൂന്നാം മാസം എത്തിയതാണ് ഈ പനയും, രാജസ്ഥാനിൽ നിന്നാണ് കൊണ്ടുവന്നത്, കഴിക്കാൻ പാകമാകാനുള്ള കാത്തിരിപ്പാലാണ് ഞങ്ങൾ’; നടുവണ്ണൂർകാർക്ക് കൗതുകമായി മാറിയ സ്വർണ്ണ നിറമുള്ള ഈന്തപ്പനയുടെ കഥയറിയാം; സഹൽ സംസാരിക്കുന്നു(വീഡിയോ കാണാം)
നടുവണ്ണൂർ: അറബി നാട്ടിൽ മാത്രം ധാരാളമായി കണ്ടു വരുന്ന സ്വർണ്ണ നിറമുള്ള കായ്കൾ നടുവണ്ണൂരിലും കായ്ച്ചു തുടങ്ങിയതോടെ അത്ഭുതമായിരുന്നു ആളുകൾക്ക്. ആ കൗതുക കാഴ്ച കാണാൻ പലരും ആ വീട്ടിൽ സന്ദർശകരായി, ഇപ്പോൾ അതിന്റെ രുചിയറിയാനായി കാത്തിരിക്കുകയാണ് വീട്ടുകാരും.
ഒതയോത്ത് അല്‍ദാനയില്‍ അബ്ദുള്‍ അസീസിന്റെ വീട്ടുമുറ്റത്താണ് ഈന്തപ്പന കായ്ച്ചത്. മൂന്നു വർഷങ്ങൾക്ക് മുൻപാണ് സംസ്ഥാനാതിർത്തി കടന്ന് പന ഇവിടെയെത്തിയത്. പന രാജസ്ഥാനിൽ നിന്ന് കൊണ്ടുവരികയായിരുന്നു.
ഈന്തപ്പനയുടെ രണ്ട് തൈകള്‍ ആണ് അസീസ് കൊണ്ടുവന്ന് വീട്ടുമുറ്റത്ത് നട്ടത്. ആ സമയത്ത് തൈകള്‍ വളരുമെന്ന് പോലും ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല.
അസീസും കുടുംബവും തിരികെ ദുബായിലേക്ക് പോയെങ്കിലും പനയെ പരിപാലിക്കുന്നതിൽ തറവാട്ടിലുണ്ടായിരുന്നവരിലെല്ലാം മുൻകൈയെടുത്തു. വെള്ളവും വളവും നൽകി പനയെ വളർത്തി. ഒടുവില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഇപ്പോള്‍ തൈകളിലൊന്ന് കായ്ച്ചിരിക്കുകയാണ്. കുലകളിലായി തൂങ്ങിക്കിടക്കുന്ന സുന്ദരമായ കാഴ്ചയാണ് ഇപ്പോള്‍ അസീസിന്റെ വീട്ടുമുറ്റത്ത് കാണാന്‍ കഴിയുന്നത്.
സ്വർണ്ണം വിരിയുന്ന കാഴ്ചയ്ക്കപ്പുറം അതിന്റെ മാധുര്യം രുചിക്കാനായി കാത്തിരിക്കുകാണ് വീട്ടുക്കാർ
summary: date palm tree fruited in naduvannoor, Kozhikode, video