ബി.ടെക്, സിവില്‍ എഞ്ചിനീയറിങ്ങ്, ഐടിഐ സര്‍വേയര്‍ യോഗ്യതയുള്ളവരാണോ? ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ഇതാ അവസരം


കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിന്റെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം. പഞ്ചായത്തിലെ ഘടനാപരമായി മാറ്റം വരുത്തിയ കെട്ടിടങ്ങള്‍ കണ്ടെത്തി ആവശ്യമായ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്.

ബി.ടെക്, സിവില്‍ എഞ്ചിനീയറിങ്ങ്, ഐടിഐ സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 29 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.