”കോട്ടപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് പുനസ്ഥാപിക്കാന്‍ അഴിമുഖത്തിന്റെ തെക്ക് ഭാഗത്ത് പുലിമുട്ട് നിര്‍മ്മിക്കണം”; സി.പി.ഐ.എം കോട്ടക്കല്‍ ലോക്കല്‍ സമ്മേളനം


പയ്യോളി: കൊളാവിപ്പാലം അഴിമുഖത്തിന്റെ വടക്ക് ഭാഗത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച പുലിമുട്ട് കുറ്റ്യാടി പുഴയുടെ കൈവഴിയായ കോട്ടപ്പുഴയുടെ ഒഴുക്കിന് തടസ്സം നില്‍ക്കുന്നതിനാല്‍ സ്വാഭാവികമായ ഒഴുക്ക് പുന:സ്ഥാപിക്കാന്‍ അഴിമുഖത്തിന്റെ തെക്ക് ഭാഗത്ത് പുലിമുട്ട് നിര്‍മ്മിക്കണമെന്ന് സി.പി.ഐ.എം കോട്ടക്കല്‍ ലോക്കല്‍ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പാറക്കുതാഴെ സഖാവ് ഗോപാലന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു ഉദ്ഘാടനം ചെയ്തു. എം.ടി.സുരേഷ് ബാബു, എന്‍.ടി.നിഹാല്‍, പി.രമ്യ എന്നിവര്‍ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

എന്‍.ടി അബ്ദുറഹിമാന്‍ സെക്രട്ടറിയായി 15 കമ്മിറ്റിയേയും തിരഞ്ഞെടുത്തു. എം.പി.ഷിബു, ഡി.ദീപ, ടി.ചന്തു മാസ്റ്റര്‍, പി.എം.വേണുഗോപാലന്‍, കെ.കെ.മമ്മു, ടി.അരവിന്ദാക്ഷന്‍, വി.ഹമീദ് മാസ്റ്റര്‍, എം.സി.മുസ്തഫ എന്നിവര്‍ സംസാരിച്ചു. നാളെ വൈകുന്നേരം അഞ്ചിന് കോട്ടക്കല്‍ ബീച്ചില്‍ പൊതുസമ്മേളനം നടക്കും.

Summary:

"Damage should be constructed on the south side of the estuary to restore the natural flow of Kottapuzha"; CPIM Kottakal Local Conference