ദലിത്- ബഹുജൻ പ്രസ്ഥാനങ്ങൾ പ്രഖ്യാപിച്ച ഭാരത ബന്ദ് ആരംഭിച്ചു; വടകരയിൽ ജനജീവിതം സാധാരണപോലെ, ന​ഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിച്ചു


വടകര: സംവരണം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് ദലിത് ആദിവാസി ബഹുജൻ സ്ത്രീ പൗരാവകാശ കൂട്ടായ്മ പ്രഖ്യാപിച്ച ഭാരത ബന്ദ് രാജ്യത്ത് ആരംഭിച്ചു.എന്നാൽ കേരളത്തില്ലെ പൊതുഗതാഗതത്തെയും സ്‌കൂളുകൾ, പരീക്ഷകൾ തുടങ്ങിയവയെയും ഹർത്താൽ ബാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ജനജീവിതത്തെ ഹർത്താൽ ബാധിച്ചിട്ടില്ല. പതിവുപോലെ സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. വടകര ടൗണിലും സമീപ പഞ്ചായത്തുകളിലുമെല്ലാം കടകളും ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നുണ്ട്.

പട്ടികജാതി/വർഗ ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ഈ വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ആഗസ്റ്റ് ഒന്നിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ പ്രതിഷേധിച്ചാണ് ഹർത്താലാചരിക്കുന്നത്. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മല അരയ സംരക്ഷണ സമിതി, എം.സി.എഫ് വിടുതലൈ ചിരിതൈഗൾ കച്ഛി, ദളിത് സാംസ്‌കാരിക സഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോത്ഥാന സഭ എന്നീ സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്.

പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഒഴിവാക്കിയിട്ടുണ്ട്. ദലിത്- ബഹുജൻ പ്രസ്ഥാനങ്ങൾ ദേശീയതലത്തിൽ പ്രഖ്യാപിച്ച ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്. സുപ്രീംകോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമനിർമാണം നടത്തണമെന്നാണ് പ്രധാന ആവശ്യം. രാവിലെ ആറു മണിമുതൽ വൈകിട്ട് ആറുമണിവരെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

Description: Dalit-Bahujan movements launched Bharat Bandh; People’s life in Vadakara was as usual, business establishments in the city were open

[mid5]