ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; വരുംദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തമാകും, തിങ്കളാഴ്ച കോഴിക്കോട് അടക്കം എഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫിന്‍ജാല്‍ ചുഴലിക്കാറ്റ ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നാളെ മുതല്‍ മഴ സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര മുന്നറിയിപ്പ്. തിങ്കളാഴ്ച കേരളത്തിലെ വിവിധ ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കോഴിക്കോട്, ഇടുക്കി എറണാകുളം, തൃശ്ശൂര്‍ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് തിങ്കളാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . ആലപ്പുഴ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് മലപ്പുറം ജില്ലകളില്‍ അന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് മുതല്‍ ഡിസംബര്‍ 4 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Summary: Cyclone Fingal; Rain will intensify in Kerala in coming days, orange alert in seven districts including Kozhikode on Monday