പാലേരിയിലെ രണ്ടുവയസുകാരന്‍ മുഹമ്മദ് ഇവാന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ കൈകോര്‍ത്ത് നാട്; ചികിത്സാ ഫണ്ടിനായി തിരുവനന്തപുരം വരെ സൈക്കിള്‍ മാരത്തോണുമായി യുവാക്കള്‍


പേരാമ്പ്ര: പാലേരിയിലെ പിഞ്ചുപൈതല്‍ മുഹമ്മദ് ഇവാന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിക്കുകയാണ് നാടും നാട്ടുകാരും. എസ് എം എ രോഗം സ്ഥിതീകരിച്ച പാലേരി കല്ലുള്ളതില്‍ നൗഫല്‍-ജാസ്മിന്‍ ദമ്പതികളുടെ മകനാണ് ഇവാന്‍. കുഞ്ഞിന്റെ ചികിത്സയ്ക്ക് 18 കോടി രൂപയുടെ മരുന്ന് ആവശ്യമാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായി ചികിത്സാ ഫണ്ട് സമാഹരിക്കുകയും പ്രചരണം സജീവമാക്കുക എന്ന ലക്ഷ്യവുമായി പാലേരി മുതല്‍ തിരുവനന്തപുരം വരെയുള്ള സൈക്കിള്‍ മാരത്തോണിന് തുടക്കമായി. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഫ്‌ലാഗ് ചെയ്തു. കെ സിദ്ദീഖ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. യുവാക്കളായ കെ,ആദില്‍, ടി കെ ഫാസില്‍, എ എസ് മുഹമ്മദ്, എ സ് ഷംനാദ്, പി എം നബൂര്‍, ഷെബിന്‍ വി കെ എന്നിവരാണ് മാരത്തോണില്‍ പങ്കെടുക്കുന്നത്.

കല്ലുള്ളതിൽ മുഹമ്മദ് ഇവാൻ ചികിത്സാ സഹായ കമ്മിറ്റി പാലേരി എന്ന പേരിൽ ഫെഡറൽ ബാങ്ക് കുറ്റ്യാടി ശാഖയിൽ അക്കൗണ്ട് തുടങ്ങി.

അക്കൗണ്ട് നമ്പർ: 20470200002625

IFSC: FDRL0002047)

ഗൂഗിൾ പേ നമ്പർ: 7034375534 (എൻ.എം.ജാസ്മിൻ)

പരിപാടിയില്‍ ശിഹാബ് കന്നാട്ടി,മേനിക്കണ്ടി അബ്ദുള്ള മാസ്റ്റര്‍,സയ്യിദ് അലി തങ്ങള്‍,നസീര്‍ ചിന്നൂസ്,കെ കെ ജമാല്‍,ഒ വി ലത്തീഫ്,ബര്‍ക്ക ബഷീര്‍,വി കെ ഹമീദ്,കെ സി റസാഖ്, ബഷീര്‍ ചിക്കീസ്, ഹാഷിം നമ്പാട്ടില്‍,സുരേഷ് കുറ്റ്യാടി എന്നിവര്‍ സംസാരിച്ചു.