സൈബർ സ്മാർട്ട് 2024; വടകര കോളജ് ഓഫ് എൻജിനീയറിങിൽ സൈബർ സുരക്ഷ ബോധവത്കരണ സെമിനാർ


വടകര: കോളജ് ഓഫ് എൻജിനീയറിങിൽ സൈബർ സുരക്ഷ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കംപ്യൂട്ടർ സയൻസ് വിഭാഗവും ടെക് ബൈ ഹാർട്ടും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ് എന്ന വിഷയത്തിൽ നടന്ന സെമിനാർ കോഴിക്കോട് റൂറൽ എസ്.പി നിഥിൻ രാജ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

സൈബർ സ്മാർട്ട് 2024 എന്ന പേരിൽ ഇന്ത്യയൊട്ടാകെ ടെക് ബൈ ഹാർട്ട് നടത്തുന്ന സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. സൈബർ സ്മാർട്ട് 2024നെ കുറിച്ച് ഡയറക്ടറും ടെക് ബൈ ഹാർട്ടിന്റെ ചെയർമാനുമായ ശ്രീനാഥ് ഗോപിനാഥ് സംസാരിച്ചു. സൈബർ സെക്യൂരിറ്റി അനലിസ്റ്റായ നീരജ് ഒ., സെമിനാർ നയിച്ചു.

പ്രിൻസിപ്പൽ വിനോദ് പൊട്ടക്കുളത്ത് അധ്യക്ഷത വഹിച്ചു. പ്രൊഫസർ ശ്രീന, സ്റ്റാഫ് അഡ്വൈസർ പ്രഫ. നിഥിൻ.ടി, അസിസ്റ്റന്റ് പ്രഫസർ ഹിനിഷ കെ.വി എന്നിവർ സംസാരിച്ചു.