താരനെ അകറ്റാം, മുടി തഴച്ചു വളരും; കറിവേപ്പില ഇങ്ങനെ ഉപയോഗിച്ചുനോക്കൂ
കറിവേപ്പിലയില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും പ്രോട്ടീനുകളുമുണ്ട്. ഇവ മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആന്റിഓക്സിഡന്റുകള്‍ മുടിയെ ആരോഗ്യമുള്ളതും ശക്തിയുള്ളതുമാക്കുന്നു.
മുടിയുടെ ആരോഗ്യത്തിന് കറിവേപ്പില ഉപയോഗിച്ചുള്ള ഹെയര്‍മാസ്‌ക് നല്ലതാണ്. കറിവേപ്പില ഹെയര്‍ മാസ്‌ക് തിളക്കമുള്ള മുടിയ്ക്ക് തിളക്കം നല്‍കുന്നു. ഈ ഹെയര്‍ മാസ്‌ക് ഉണ്ടാക്കാന്‍ കറിവേപ്പില പേസ്റ്റും തൈരും മതിയാകും.
രണ്ട് ടീസ്പൂണ്‍ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂണ്‍ തൈരില്‍ മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് തലയോട്ടിയിലെ എല്ലാ മൃതകോശങ്ങളെയും താരനെയും നീക്കം ചെയ്യുന്നു. ഒപ്പം കറിവേപ്പിലയില്‍ ഫോളിക്കിളുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ഉപയോഗിച്ച് പോഷക എണ്ണ ഉണ്ടാക്കിയും മുടിയെ ആരോഗ്യമുള്ളതാക്കാം.. വെളിച്ചെണ്ണയില്‍ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് മുടി ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കും. കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങളും ഇരുമ്പും അടങ്ങിയിട്ടുണ്ട്, ഇത് മുടി കൊഴിച്ചില്‍ തടയുമ്പോള്‍ മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു.