സാംസ്കാരിക സമിതികൾ പുതിയ കാലത്ത് സമൂഹത്തിൽ അനിവാര്യം; കല്ലോട് ഭാവന തിയേറ്റേഴ്‌സ് മുപ്പത്തിയെട്ടാം വാർഷികാഘോഷത്തിന് തുടക്കമായി
പേരാമ്പ്ര: കല്ലോട് ഭാവന തിയേറ്റേഴ്‌സ് മുപ്പത്തിയെട്ടാം വാർഷിക പരിപാടിയുടെ ഭാഗമായി സാംസ്കാരിക സദസ്സ് നടന്നു. പ്രശസ്‌ത സാഹിത്യകാരി കെ.പി.സുധീര ഉദ്ഘാടനം ചെയ്തു. ഇത്തരം സാംസ്കാരിക സമിതികൾ പുതിയ കാലത്ത് സമൂഹത്തിൽ അനിവാര്യമാണെന്നും സുധീര ഉദ്ഘാടന പ്രസംഗത്തിനിടെ പറഞ്ഞു.
ജോബി സുജിൽ അധ്യക്ഷനായി. ചലച്ചിത്ര നാടക നടൻ എരവട്ടൂർ മുഹമ്മദ് മുഖ്യാഥിതിയായി. ചടങ്ങിൽ പ്രദേശത്തെ അങ്കണവാടി പ്രവർത്തകരായ സജിന.എൻ, ശ്രീജ.ടി, സരള.എ.പി, ഗീത.കെ.കെ, പ്രേമ.എ, ബീന.വി, സംസ്ഥാന കബഡി അസോസിയേഷൻ മത്സരത്തിലേക്ക് തെരെഞ്ഞെടുത്ത ആൽവിൻ സുരേഷ്, സദയ് കല്ല്യാൺ, നാഷണൽ ബോക്സിങ്ങ് ചാപ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ എസ്.ഉണ്ണിമായ എന്നിവരെ ആദരിച്ചു.
ബബിലേഷ് കുമാർ, പി.കെ രാഘവൻ മാസ്റ്റർ, ബിജു കൃഷ്ണൻ, സി.കെ.സുനിത , പെൻ അവാർഡ് ജേതാവ് അഷ്‌റഫ് കല്ലോട്, ഭാവനയുടെ പി.കെ.ലിനീഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നാടകം, ഗാനമേള, പ്രാദേശിക കലാവിരുന്ന് എന്നിവ നടന്നു.