സാംസ്‌കാരിക സദസ്സ്, നൃത്തസന്ധ്യ,ഗാനമേളയും മെഗാ തിരുവാതിരയും; ആറാട്ട് ഉത്സവത്തിനൊരുങ്ങി കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രം


കടിയങ്ങാട്: മഹാവിഷ്ണു ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവം 24 മുതല്‍ 31 വരെ ആഘോഷിക്കും. 24-ന് വൈകീട്ട് ശുദ്ധികലശം, ദീപാരാധന, സ്വാമി ഹംസാനന്ദ പുരിയുടെ അദ്ധ്യാത്മിക പ്രഭാഷണം, 25-ന് സ്വാമി വിശുദ്ധ ചൈതന്യയുടെ അദ്ധ്യാത്മിക പ്രഭാഷണം, ഞരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതം, നൃത്ത അര്‍പ്പണം, മഹാമൃത്യഞ്ജയ ഹോമം, സര്‍പ്പബലി തുടങ്ങിയവയുണ്ടാകും. 26-ന് വൈകീട്ട് കൊടിയറ്റ ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് തായമ്പകയും ഗാനമേളയും മെഗാ തിരുവാതിരയും അരങ്ങേറുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

27-ന് സാംസ്‌കാരിക സദസ്സില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ.യും പങ്കെടുക്കും. കലാവിരുന്നും നൃത്തസന്ധ്യയുമുണ്ടാകും. 28-ന് അദ്ധ്യാത്മിക പ്രഭാഷണം, നൃത്ത വിസ്മയ സന്ധ്യ, തായമ്പക, ശ്രീഭൂതബലി എന്നിവ നടക്കും. 29-ന് വൈകീട്ട് കൂത്താളി കമ്മോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയോടെയുള്ള എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്ക് എത്തും. 30-ന് തായമ്പക, പള്ളിവേട്ട, കരിമരുന്ന് പ്രയോഗം, 31-ന് ആറാട്ട് എഴുന്നള്ളത്ത് എന്നിവയുമുണ്ടാകും.