കൃഷി ചെയ്യുന്നവരാണോ? ചെറുവണ്ണൂരിൽ വിള ഇൻഷുറൻസ് ബോധവൽക്കരണവും സൗജന്യ റജിസ്ട്രേഷനും, വിശദാംശങ്ങൾ


പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രി ഫസൽ ഭീമ യോജന വിള ഇൻഷുറൻസ് ബോധവൽക്കരണവും സൗജന്യ റജിസ്ട്രേഷനും സംഘടിപ്പിക്കുന്നു. 26ന് രാവിലെ 10 മുതൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിപാടി നടക്കുക

.
പങ്കെടുക്കുന്നവർ ആധാർ കാർഡ്, നികുതി ചീട്ട്, പാട്ടക്കരാർ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കണം.

Summary: Crop insurance awareness and free registration in Cheruvannur.