എല്ലാവരോടും ശാന്തമായ പെരുമാറ്റം, ദുശ്ശീലങ്ങളൊന്നുമില്ലാത്ത ചെറുപ്പക്കാരന്‍; കൊയിലാണ്ടി സില്‍ക്ക് ബസാറിന് സമീപം ട്രെയിന്‍ തട്ടി മരിച്ച പാലക്കുളം സ്വദേശിയായ മുഹമ്മദ് നബീലിന്റെ മരണം തീരാനഷ്ടമെന്ന് നാട്ടുകാര്‍, മൃതദേഹം ഖബറടക്കി


കൊയിലാണ്ടി: സില്‍ക്ക് ബസാറിന് സമീപം ഞായറാഴ്ച്ച ട്രെയിന്‍ തട്ടി മരിച്ച പാലക്കുളം സ്വദേശിയായ മുഹമ്മദ് നബീലി(22)ന്റെ മൃതദേഹം ഖബറടക്കി. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ കൊല്ലം പാറപ്പള്ളി ജുമാ മസ്ജിദിലാണ് ഖബറടക്കം നടന്നത്. മരണ വിവരമറിഞ്ഞ് വിദേശത്തായിരുന്ന ഉപ്പ ഇന്നലെ രാത്രിയാടെയാണ് നാട്ടിലെത്തിയത്.

വളരെ സൗമ്യമായ പെരുമാറ്റക്കാരനായ ചെറുപ്പക്കാരനായിരുന്നു മുഹമ്മദ് നബീലെന്നും ഈ വിയോഗം ഒട്ടും പ്രതീക്ഷിച്ചതല്ലെന്നും നാട്ടുകാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. യാതൊരുവിധ ദുശ്ശീലങ്ങളും ഉള്ളതായി അറിവില്ല. മാത്രമല്ല എല്ലാവരോടും നന്നായി ഇടപെടാനും അറിയുമായിരുന്നെന്നും അഭിപ്രായപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മുഹമ്മദ് നബീലിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ തട്ടിയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് പോലീസ് ഇന്‍ക്യുസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് മൃതദേഹം വിട്ടുകിട്ടിയതോയെ വീട്ടിലെത്തിച്ച് ശേഷം ഖബറടക്കുകയായിരുന്നു.

വടകര മോഡല്‍ പോളി ടെക്നിക് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഉപ്പ: ചൂരക്കാട്ട് ഹമീദ്. ഉമ്മ: സൗദ. സഹോദരങ്ങള്‍: ഷാനിബ്, ഷെഹല.

summary: cremated the dead body of muhammad nabeer who was died yesterday hit by a train near silk bazaar