യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമിച്ച് ശല്യംചെയ്തു; വടകര കോട്ടക്കടവ് സ്വദേശി അറസ്റ്റിൽ
വടകര: യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമിച്ച് ശല്യംചെയ്ത കോട്ടക്കടവ് സ്വദേശി അറസ്റ്റിൽ. കുതിരപന്തിയിൽ അജിനാസാണ് അറസ്റ്റിലായത്. 2023 നവംബർ മുതൽ സമൂഹ മാധ്യമം വഴി പ്രതി ഓർക്കാട്ടേരി സ്വദേശിനിയായ യുവതിയെ അപമാനിച്ചെന്നാണ് കേസ്.
വിദേശത്തായിരുന്ന അജിനാസിനെതിരെ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ വ്യാഴാഴ്ച പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട് റൂറൽ സൈബർ പൊലീസ് ഇൻസ്പെക്ടർ എച്ച്. ഷാജഹാനും സംഘവും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Description: Created a fake account on Instagram using the girl’s photo and harassed her; A native of Vadakara Kottakkadav was arrested