നാദാപുരംറോഡ് സ്റ്റേഷനിൽ നിർത്തലാക്കപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക’; ജനകീയ പ്രശ്നങ്ങൾ ചർച്ചയാക്കി സിപിഎം വെള്ളികുളങ്ങര ലോക്കൽ സമ്മേളനം


ഒഞ്ചിയം: നാദാപുരം റോഡിൽ നിർത്തലാക്കപ്പെട്ട ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് സിപിഎം വെള്ളികുളങ്ങര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വല്ലത്ത് താഴ ഇ എം ദയാനന്ദൻ നഗറിൽ നടന്ന സമ്മേളനം കൂടത്താം കണ്ടി സുരേഷ് ഉദ്ഘാടനം ചെയ്തു. വല്ലത്ത് ബാലകൃഷ്ണൻ, കിഴക്കയിൽ ഗോപാലൻ,എ.റീന എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

കെ.കെ.കമല പതാക ഉയർത്തി. കെ. അശോകൻ ,കെ.കെ. രാജേന്ദ്രൻ, കെ.കെ. കമല,വി.കെ. രജീഷ്. കെ.കെ.ഹേമനാഥ് എന്നിവർ സ്റ്റിയറിംഗ് കമ്മറ്റി ആയി പ്രവർത്തിച്ചു. കെ.അശോകൻ സെക്രട്ടരിയായുള്ള 13 അംഗ ലോക്കൽ കമ്മറ്റിയെ തെരഞ്ഞെടുത്തു. ടി.പി. ബിനീഷ്, ആർ. ഗോപാലൻ, കെ.വിനീത് , എൻ. ബാലകൃഷ്ണൻ.പി.രാജൻ. വി.പി. ഗോപാലകൃഷ്ണൻ, സി.പി. സോമൻ, കെ.പി.ജിതേഷ് . എന്നിവർ സംസാരിച്ചു.