കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന; സിപിഎം വടകര ഏരിയാ കാൽനട പ്രചാരണ ജാഥക്ക് ഉജ്വല സമാപനം


വടകര: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ നാടിനെ സമര സജ്ജമാക്കി സിപിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന കാൽനട പ്രചാരണ ജാഥക്ക് ഉജ്വല സമാപനം. ഏരിയ സെക്രട്ടറി ടി പി ഗോപാലനാണ് ജാഥ നയിച്ചത്. ജാഥാ സമാപനം അരവിന്ദ് ഘോഷ് റോഡിൽ ജില്ലാ കമ്മിറ്റി അംഗം കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സർക്കാറിൻ്റെ അവഗണനക്കും വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തിനും കേരള ബദലിനെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരായും ‘കേന്ദ്ര അവഗണനക്കെതിര കേരളം’ എന്ന മുദ്രാവാക്യമുയർത്തി 25ന് നടക്കുന്ന കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധ സമരത്തിന്റെ പ്രചാരണാർഥമാണ് ജാഥ സംഘടിപ്പിച്ചത്. മൂന്നു ദിവസങ്ങളിലായി നടന്ന ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ നൂറു കണക്കിന് പേർ പങ്കെടുത്ത് ഊഷ്മള വരവേൽപ്പ് നൽകി.കെ കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. വി ടി മോഹനൻ സ്വാഗതം പറഞ്ഞു. സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസലിൻ്റ നിര്യാണത്തിൽ ജാഥാ സമാപന സമ്മേളനം അനുശോചിച്ചു.