‘കോൺഗ്രസ്സിനെ തകർക്കാൻ സി.പി.എം കേരളത്തിൽ ആർ.എസ്.എസ്സുമായി സന്ധിചെയ്യുന്നു’; ആയഞ്ചേരിയിൽ കോൺഗ്രസ് രാഷ്ടീയ വിശദീകരണ യോഗത്തിൽ ബി.ആർ.എം.ഷഫിർ
ആയഞ്ചേരി: കോൺഗ്രസിനെ തകർക്കാൻ സി.പി.എം കേരളത്തിൽ ആർ.എസ്.എസുമായി സന്ധിചേരുകയാണെന്ന് കോൺഗ്രസ് നേതാവ് ബി.ആർ.എം.ഷഫീർ കുറ്റപ്പെടുത്തി. ആയഞ്ചേരിയിൽ സംഘടിപ്പിച്ച കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ബംഗാളിലെ ഗതി വരുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിൻ്റെ ഭരണത്തിൽ പാവപ്പെട്ടവനോ തൊഴിലാളിക്കോ ഗുണമില്ലെന്നും രാജാവിൻ്റെ കുടുംബത്തിനു മാത്രമാണ് ഗുണമെന്നും കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം.ഷഫീർ പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കണ്ണോത്ത് ദാമോദരൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, പഞ്ചായത്ത് പ്രസിഡന്റ് എൻ.ഹമീദ്, കെ.പി. ദേവാനന്ദൻ, മുഹമ്മദ് യൂനുസ് പ്രസംഗിച്ചു.
Summary: CPM ties up with RSS in Kerala to destroy Congress’; B.R.M.Shafir at the Congress political briefing meeting in Ayanchery