കരുതല്‍മേഖല വിഷയം; ചക്കിട്ടപാറയില്‍ പുതുവത്സര ദിനത്തില്‍ സി.പി.എം. കാല്‍നട പ്രചാരണ ജാഥകള്‍


പെരുവണ്ണാമൂഴി: മലബാര്‍ വന്യജീവിസങ്കേതത്തിന്റെ കരുതല്‍മേഖല വിഷയത്തില്‍ ചക്കിട്ടപാറ പഞ്ചായത്തില്‍ സി.പി.എം. കാല്‍നട പ്രചാരണജാഥകള്‍ സംഘടിപ്പിക്കുന്നു.

ജനവാസമേഖലയെ കരുതല്‍മേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി രണ്ട് ജാഥകളാണ് നടത്തുക.

ജനുവരി ഒന്നിന് വൈകുന്നേരം മൂന്നിന് ചെമ്പനോടയില്‍നിന്നും മുതുകാട് നിന്നും ആരംഭിക്കുന്ന ജാഥകള്‍ അഞ്ചിന് ചക്കിട്ടപാറയില്‍ സമാപിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു, ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ എന്നിവരാണ് ജാഥാ ലീഡര്‍മാര്‍.