സി.പി.എം നാദാപുരം ഏരിയ സമ്മേളനം; നവംബർ 16,17 തിയ്യതികളിൽ ഇരിങ്ങണ്ണൂരിൽ നടക്കും, 501 അംഗ സംഘാടക സമിതിയായി
ഇരിങ്ങണ്ണൂർ: നവംബർ 16,17 തിയ്യതികളിൽ ഇരിങ്ങണ്ണൂരിൽ നടക്കുന്ന സി.പി.എം നാദാപുരം ഏരിയ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. 16 ന് ഇരിങ്ങണ്ണൂർ ഹയർസെക്കണ്ടറി സ്കൂളിൽ ഒരുക്കുന്ന കോടിയേരി ബാലകൃഷ്ൻ നഗറിലാണ് പ്രതിനിധി സമ്മേളനം നടക്കുക. 17 ന് വളണ്ടിയർ മാർച്ച്, ബഹുജന പ്രകടനം പൊതു സമ്മേളനം എന്നിവ നടക്കും. ഇരിങ്ങണ്ണൂർ ടൗൺ പരിസരത്തെ സീതാറാം യച്ചൂരി നഗറിലാണ് പൊതുസമ്മേളനം നടക്കുക.
സമ്മേളനത്തിന്റെ ഭാഗമായി 501 അംഗ സംഘാട സമിതി രൂപീകരിച്ചു. ഇരിങണ്ണൂർ ഇ.വി കുമാരൻ സ്മാരക മന്ദിരത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ കമ്മിറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ സെക്രട്ടരി പി.പി.ചാത്തു, ജില്ലാ കമ്മിറ്റി അംഗം സുരേഷ് കൂടത്താംകണ്ടി എന്നിവർ സംസാരിച്ചു.
ടി.കെ.അരവിന്ദാക്ഷൻ ചെയർമാൻ, വൈസ് ചെയർമാൻമാർ പി.താജുദ്ധീൻ, ശ്രീജിത്ത് സിപി, ബിന്ദു സി.എച്ഛ്, യു.കുമാരൻ , ആദിർഷ്.കെ.പി കൺവീനറായി ടി.അനിൽ കുമാറിനെയും യോഗം തെരഞ്ഞെടുത്തു.