ചെരണ്ടത്തൂർ ചിറയിൽ നെൽകൃഷി വികസനം ത്വരിതപ്പെടുത്തുക, ഉത്തരവാദിത്വ ടൂറിസം പദ്ധതികൾ നടപ്പിലാക്കുക; പൊതു രാഷ്ട്രീയവും വികസനവും സംഘടനാ പ്രശ്നങ്ങളും ചർച്ചയായി സി.പി.ഐ.എം മന്ദരത്തൂർ ലോക്കൽ സമ്മേളനം


മണിയൂർ: സി.പി.ഐ.എം മന്ദരത്തൂർ ലോക്കൽ സമ്മേളനം സമാപിച്ചു. ജില്ല കമ്മറ്റി അംഗം എ.പ്രദീപ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.കെ.അഷ്റഫ്, പ്രനിഷ.എം.വി, രജീഷ്.പി.വി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. സമ്മേളനം കെ.എം.ബാലൻ മാസ്റ്ററെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു.

നാടിൻ്റെ വികസന പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും പൊതു രാഷ്ട്രീയ നിലപാടുകളും വിവിധ ബ്രാഞ്ചുകളിൽ നിന്നും എത്തിയ പ്രതിനിധികൾ ചർച്ചയായി ഉന്നയിച്ചു. ചെരണ്ടത്തൂർ ചിറയിൽ നെൽകൃഷി വികസനം ത്വരിതപ്പെടുത്താനും അവിടെ ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മന്ദരത്തൂർ യു.പി സ്കൂളിലാണ് സമ്മേളനം നടന്നത്.

പാർട്ടി ജില്ല കമ്മറ്റി അംഗങ്ങളായ പി.കെ.ദിവാകരൻ മാസ്റ്റർ, കെ.പുഷ്പജ. വടകര ഏരിയ കമ്മറ്റി അംഗങ്ങളായ വി.സുരേഷ് ബാബു, പി.കെ.കൃഷ്ണദാസ്, ടി.സി.രമേശൻ, എം.നാരായണൻ മാസ്റ്റർ, കെ.പി.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു. സമ്മേളനം പുതിയ പതിനഞ്ചംഗ ലോക്കൽ കമ്മറ്റിയെ തെരഞ്ഞെടുത്തു.

Summary: Accelerate rice cultivation development in Cherandathur Chira and implement responsible tourism projects; CPM Mandarathur local conference discussed general politics, development and organizational issues