സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് നിലവിൽ വന്നു; കമ്മിറ്റിയിലുള്ളത് 12 അംഗങ്ങൾ
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് നിലവിൽ വന്നു. ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉൾപ്പടെ 12 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിന് ശേഷം ഇന്ന് നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
കെ കെ ലതിക, സി ഭാസ്ക്കരൻ, മാമ്പറ്റ ശ്രീധരൻ, ടി വിശ്വനാഥൻ, കെ കെ ദിനേശൻ, പി കെ മുകുന്ദൻ, സിപി മുസാഫർ മുഹമ്മദ്, എം ഗിരീഷ്, പികെ സജീഷ്, പി നിഖിൽ, പി പി ചാത്തു എന്നിവരാണ് പുതിയ കമ്മിറ്റിയിലുള്ളത്. കൊയിലാണ്ടിയിൽ നിന്നുള്ള കെ കെ മുഹമ്മദ് ഇത്തവണ ജില്ലാ സെക്രട്ടറിയേറ്റിലില്ല. എംകെ സജീഷ് (പേരാമ്പ്ര), പി നിഖിൽ( കോഴിക്കോട് ടൌൺ), പി പി ചാത്തു (നാദാപുരം) എന്നിവരാണ് പുതുമുഖങ്ങൾ. ഇക്കഴിഞ്ഞ ജനുവരി മാസം 29,30,31 തിയ്യതികളിൽ വടകരയിലാണ് സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം നടന്നത്.
