സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കോണ്‍ഗ്രസിന്റെ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍
പേരാമ്പ്ര: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാനുള്ള ആസൂത്രിത ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കോണ്‍ഗ്രസിന്റെ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍ ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിച്ച് നാട്ടില്‍ മുഴുവന്‍ കുഴപ്പങ്ങളുണ്ടാക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
സമാധാനപരമായി പ്രതികരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തീവ്രവാദികളായി മുദ്രകുത്താനാണ് എല്‍.ഡി.എഫ് കണ്‍വീനറും മുഖ്യമന്ത്രിയും ശ്രമിക്കുന്നത്. തങ്ങളുടെ പോലീസ് ഉള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്ന് പറഞ്ഞത് കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയുടെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര മേഖലയിലെ വിവിധ സ്ഥലങ്ങളിലുള്ള കോണ്‍ഗ്രസ് ഓഫീസുകള്‍ ഇന്നലെ ആക്രമിക്കപ്പെട്ടു. ജനല്‍ ചില്ലകളും കൊടിമരങ്ങളും നശിപ്പിച്ചു. കെ.പി.സി.സി. ഓഫീസ് ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഓഫീസുകളുള്‍പ്പെടെ ആക്രമിക്കപ്പെട്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്തുടനീളം ഇന്ന് കരിദിനം ആചരിക്കും. ഇതിന്റെ ഭാഗമായി പേരാമ്പ്രയില്‍ പ്രകടനം നടത്തി. വൈകീട്ട് നടക്കുന്ന പ്രതിഷേധ പ്രകടനം ഡി.സി.സി പ്രസിഡന്റ് അഡ്. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.