ന്യൂമോണിയ; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആശുപത്രിയിൽ


ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്‌.

യെച്ചൂരിക്ക്‌ ന്യുമോണിയ ബാധിച്ചതായും ഗുരുതര ആരോഗ്യപ്രശ്നമില്ലെന്നും പാർട്ടി നേതൃത്വം അറിയിച്ചിട്ടുണ്ട്‌. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്നതടക്കമുള്ള പരിശോധന തുടരുകയാണ്.

Description:CPM General Secretary Sitaram Yechury in hospital.