സി.പി.എം ജില്ലാ സമ്മേളനം; അഖിലകേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ച് സി.ഐ.ടി.യു വടകര ഏരിയാ കമ്മിറ്റി


വടകര: സി.ഐ.ടി.യു വടകര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഖിലകേരള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ചലച്ചിത്ര അക്കാദമി അംഗം പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്തു. വി.എം രാജൻ അദ്ധ്യക്ഷത വഹിച്ചു.

സി ഐ ടി യൂ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി സുരേഷ്, സി.സി. രതീഷ്, ഏരിയാ സിക്രട്ടറി വി.കെ. വിനു, എ.ബിന്ദു, വേണു കക്കട്ടിൽ എന്നിവർ സംസാരിച്ചു. നൂറോളം പേർ മത്സരത്തിൽ പങ്കെടുത്തു.

എൽ പി വിഭാഗം ചിത്രരചനാ മത്സരത്തിൽ നൈറ ഫാജിസ്, (മൂന്നാം ക്ലാസ്, സെന്റ് ആന്റണീസ് ഇ.എം.എൽ.പി സ്കൂൾ.) വിജയിയായി. ജൂനിയർ വിഭാഗത്തിൽ ആരാദ്ധ്യ. കെ (എട്ടാം ക്ലാസ്, സി.കെ.ജി.എം. സ്കൂൾ ചിങ്ങപുരം.) സീനിയർ വിഭാഗത്തിൽ കല്യാണി ഷാജി
(മേമുണ്ട), ഫ്ളിന്റ തനു (മേമുണ്ട ) എന്നിവരും വിജയികളായി.