സിപിഎം ജില്ലാ സമ്മേളനം; വടകരയിൽ നാളെ പുസ്തകമേളയ്ക്ക് തുടക്കം
വടകര: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വടകരയിൽ നാളെ പുസ്തകമേളയ്ക്ക് തുടക്കമാകും. ജില്ലാ സമ്മേളനം സ്വാഗത സംഘത്തിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പക്കുന്നത്. ലിങ്ക് റോഡിന് സമീപം രാവിലെ 10 മണി മുതൽ വൈകിട്ട് 9 മണി വരെ മേള നടക്കുക.
പുസ്തക മേളയുടെ ഔപചാരിക ഉദ്ഘാടനം നാളെ വൈകീട്ട് 5 മണിക്ക് പ്രശസ്ത നോവലിസ്റ്റ് എം വി ജനാർദ്ദനൻ നിർവ്വഹിക്കും. സാംസ്ക്കാരിക ചത്വരത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പി എസ് ബിന്ദുമോൾ, ടി രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും. തുടർന്ന് പി ഭാസക്കരന്റെ തെരഞ്ഞെടുത്ത ഗാനങ്ങളുടെ ദൃശ്യാവിഷ്ക്കാരവും അരങ്ങേറും.
കഥ, കവിത,നോവൽ ലേഖനം, ഉപന്യാസം തുടങ്ങി വിവിധ കാറ്റഗറികളിലായി 10000 ൽ അധികം പുസ്തകങ്ങൾ മേളയിലുണ്ട്. ജനുവരി 31ന് മേള സമാപിക്കും.