സി.പി.ഐ.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ അഞ്ചാം ദിവസത്തിലേക്ക്; ഇന്നത്തെ സമാപനം പേരാമ്പ്രയില്‍
പേരാമ്പ്ര: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപനം ഇന്ന് പേരാമ്പ്രയില്‍. വൈകീട്ട് അഞ്ച് മണിക്കാണ് പേരാമ്പ്രയില്‍ സ്വീകരണം.
മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയില്‍ നിന്നാണ് സി.പി.ഐ.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ ആദ്യം ദിവസം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും, കേരളത്തോടുള്ള അവഗണനയും, സംഘപരിവാര്‍ വര്‍ഗീയതയും, സി.പി.ഐ.എമ്മിനെതിരെയുള്ള വിവാദങ്ങള്‍ക്കുള്ള പാര്‍ട്ടിയുടെ വിശദീകരണത്തോടൊപ്പം, സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവബോധവും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ജനകീയ പ്രതിരോധ ജാഥയുടെ ലക്ഷ്യം.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.ബിജുവാണ് ജാഥാ മാനേജര്‍. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്, കെ.ടി.ജലീല്‍ എം.എല്‍.എ, ജെയ്ക് സി തോമസ് എന്നിവരാണ് ജാഥയിലെ സ്ഥിരം അംഗങ്ങള്‍.