വിലങ്ങാട് മലയോര ഹൈവേ നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കണം; ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്ത് സിപിഐഎം വിലങ്ങാട് ലോക്കൽ സമ്മേളനം


നാദാപുരം: ജനകീയ പ്രശ്നങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്ത് സിപിഐ എം വിലങ്ങാട് ലോക്കൽ സമ്മേളനം പൂർത്തിയായി. കരുകുളത്ത് കെ സി ചോയിനഗറിൽ നടന്ന സമ്മേളനം സിപിഐഎം ഏരിയ സെക്രട്ടറി പി പി ചാത്തു ഉദ്ഘാടനം ചെയ്തു. കെ പി രാജീവൻ, സി പി വിനീഷ്, കെ വി ലിജിന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

മുടിക്കൽ പാലം മുതൽ പുല്ലുവാ പുഴയുടെ ഭാഗം വരെ നീളുന്ന വിലങ്ങാട് മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തി ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൻ പി വാസുവിനെ ലോക്കൽ സെക്രട്ടറിയായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 15 അംഗ ലോക്കൽ കമ്മിറ്റിയേയും തെരെഞ്ഞെടുത്തു.