‘വാണിമേൽ – വിലങ്ങാട് റോഡ് ഗതാഗത യോഗ്യമാക്കണം’; പ്രമേയത്തിലൂടെ അവതരിപ്പിച്ച്‌ സി.പി.ഐ.എം വാണിമേൽ ലോക്കൽ സമ്മേളനം


വാണിമേൽ: ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന ഭൂമിവാതുക്കൽ മുതൽ വിലങ്ങാട് വരെയുള്ള റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ.എം വാണിമേൽ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പരപ്പുപാറ കെ.സി ചോയി നഗറിൽ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.

ഇ.വി നാണു, കെ.പി രാജൻ, കെ.പി കമല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ.എൻ നാണു സെക്രട്ടറിയായി 17 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Description: CPIM Vanimel Local Conference