‘ഇരുട്ടില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം’; തെരുവു വിളക്കുകൾ സ്ഥാപിക്കാൻ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി സിപിഎം


വഞ്ചിപ്പാറ: തെരുവ് വിളക്കുകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വെങ്ങേരിക്ക് നിവേദനം സമര്‍പ്പിച്ച് സിപിഐഎം വഞ്ചിപ്പാറ ബ്രാഞ്ച്. വടക്കുമ്പാട് -വഞ്ചിപ്പാറ -ഗോപുരത്തിലിടം റോഡിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 16, 5 വാർഡുകളിലെ ഇട റോഡുകളിലും തെരുവു വിളക്കുകൾ സ്ഥാപിക്കാനാണ് നിവേദനം നൽകിയത്.

തെരുവു വിളക്കുകളില്ലാത്തത് സാമൂഹ്യവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സൌകര്യമൊരുക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തെരുവിളക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയത്. ഏതാനും ദിവസങ്ങള്‍ മുന്‍പേ ഡിവൈഎഫ്ഐ പാലേരി മേഖല കമ്മിറ്റി അംഗം ശിബിന്റെ വീട്ടിലെ പോർച്ചിലുണ്ടായിരുന്ന ബൈക്ക് സാമൂഹ്യദ്രോഹികൾ തീ വെച്ച് നശിപ്പിച്ചിരുന്നു.

പ്രദേശ വാസികളുടെ നിർഭയ ജീവിതത്തിനും യാത്രക്കും സുരക്ഷിതമായ രീതിയിൽ കന്നാട്ടി പ്രദേശത്ത് തെരുവു വിളക്കുകൾ അടിയന്തിരമായി സ്ഥാപിക്കണമെന്ന് പ്രസിഡന്റിന് നൽകിയ നിവേദനത്തിൽ സിപിഐഎം ആവശ്യപ്പെടുന്നുണ്ട്.