ദേശീയപാത നിർമാണ പ്രവൃത്തി ത്വരിതപ്പെടുത്തണം; ജനകീയപ്രശ്നങ്ങൾ ചർച്ച ചെയത് സിപിഐഎം വടകര ടൗൺ ലോക്കൽ സമ്മേളനം
വടകര: സംഘടനാ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ചർച്ചചെയ്ത് വടകര ടൗൺ ലോക്കൽ സമ്മേളനം പൂർത്തിയായി. കണ്ണങ്കുഴി എം കുമാരൻ നഗറിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ ബാലൻ, രജിത, ടി പി ജനി ഷ് എന്നിവരടങ്ങിയ പ്രസിസിയം സമ്മേളനം നിയന്ത്രിച്ചു.
ദേശീയപാത നിർമാണ പ്രവൃത്തി ത്വരിതപ്പെടുത്തണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ കെ പത്മനാഭനെ ലോക്കൽ സെക്ര ട്ടറിയായി സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 15 അംഗ ലോക്കൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.