കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം; സി.പി.ഐ.എം വടകര ഏരിയ കാല്‍നട പ്രചാരണ ജാഥയ്ക്ക് തുടക്കമായി


വടകര: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരായ ബഹുജന പ്രക്ഷോഭത്തിന്‌ മുന്നോടിയായുള്ള സി.പി.ഐ.എം ഏരിയാ കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കമായി. മണിയൂർ അടക്കുണ്ട് കടവിൽ വെച്ച് സി.ഭാസ്കരൻ മാസ്റ്റർ ജാഥാ ക്യാപ്റ്റൻ ടി.പി. ഗോപാലൻ മാസ്റ്റർക്ക് രക്ത പതാക നൽകി ജാഥ ഉദ്ഘാടനം ചെയ്തു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെയും വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തിനെതിരെയും സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 25നാണ്‌ കോഴിക്കോട് ആദായ നികുതി ഓഫീസ് ഉപരോധിക്കുന്നത്‌. ഉപരോധ സമരത്തിന്റെ പ്രചരണാർത്ഥമാണ് സിപിഐഎം വടകര ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്.

ബി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കെ.ടി കുഞ്ഞിക്കണ്ണൻ, കെ.കെ ദിനേശൻ മാസ്റ്റർ, ടി.പി ഗോപാലൻ, കെ.പുഷ്പജ, പി.കെ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ജാഥാ ക്യാപ്റ്റനെ ഹാരാർപ്പണം ചെയ്തു. പി.സുരേഷ് സ്വഗതം പറഞ്ഞു.

ഫിബ്രവരി 19, 20,21 തീയ്യതികളിലായി വടകര ഏരിയയിലെ മണിയൂർ, തിരുവള്ളൂർ, വില്യാപ്പള്ളി, ആയഞ്ചേരി എന്നീ പഞ്ചായത്തുകളിലും വടകര മുൻസിപ്പാലിറ്റിലെയും വിവിധ ലോക്കലുകളിലെ പര്യടനത്തിന് ശേഷം 21ന് പുതുപ്പണം സൗത്ത് ലോക്കലിലെ അരവിന്ദ ഘോഷ് റോഡിൽ ജാഥ സമാപിക്കും.

കാൽനട പ്രചാരണ ജാഥ വിശദമായി

ജാഥാലീഡർ: ടി.പി ഗോപാലൻ
ഉപലീഡർ: സ:കെ.പുഷ്പജ
മാനേജർ: ടി.സി.രമേശൻ
പൈലറ്റ്: പി.കെദിവാകരൻ

ഫെബ്രുവരി 19 – സ്വീകരണ കേന്ദ്രങ്ങൾ

രാവിലെ
09.00 എളമ്പിലാട്
10.00 കുറുന്തോടി
11.00 കളരിക്കുന്ന് (വിശ്രമം)

ഉച്ചക്ക് ശേഷം
03.00 നടുവയൽ
04.00 മുടപ്പിലാവിൽ നോർത്ത്
05.00 കീഴൽ മുക്ക്
06.00 മേമുണ്ട (സമാപനം)
സമാപന കേന്ദ്രത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് ഹാരീസ് വി. വയനാട് പ്രസംഗിക്കും.

Description: CPIM Vadakara area pedestrian campaign march has started