ചുവപ്പ് അണിഞ്ഞ് മേപ്പയിൽ; സിപിഐഎം വടകര ഏരിയാ സമ്മേളനത്തിന് തുടക്കമായി


വടകര: സിപിഐഎം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള വടകര ഏരിയ സമ്മേളനത്തിന് തുടക്കമായി. മേപ്പയിൽ പ്രത്യേകം സജ്ജമാക്കിയ ടി.കെ കുഞ്ഞിരാമൻ എം.സി പ്രേമചന്ദ്രൻ നഗറിലാണ് സമ്മേളനം നടക്കുന്നത്. സിപിഐഎം ജില്ലാ സെക്രട്ടറി പി. മോഹനൻ ഉദ്ഘാടനം ചെയ്തു. എം. നാരായണൻ, പി.കെ ശശി, കെ.പി ബിന്ദു, ടി.പി അമൽ രാജ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.

ഉദ്ഘാടനത്തിന് മുന്നോടിയായി ബാൻ്റ് വാദ്യത്തിൻ്റ അകമ്പടിയോടെ സമ്മേളന പ്രതിനിധികളുടെ പ്രകടനവും പതാക ഉയർത്തലും പുഷ്പാർച്ചനയും നടന്നു. കെ. ശ്രീധരൻ പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തി. പി.കെ കൃഷ്ണദാസിൻ്റെ നേതൃത്വത്തിൽ പതാക ഗാനം ആലപിച്ചു.
സമ്മേളനത്തിന് എം നാരായണൻ മാസ്റ്റർ താൽകാലിക അധ്യക്ഷത വഹിച്ചു.

പി.കെ കൃഷ്ണദാസ് രക്തസാക്ഷി പ്രമേയവും സി.എം ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, കെ.കെ ദിനേശൻ, കെ.കെ മുഹമ്മദ്, എം. മഹബൂബ്, മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ടി കുഞ്ഞിക്കണ്ണൻ, പി.കെ ദിവാകരൻ, കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, പി.കെ മുകുന്ദൻ തുടങ്ങിയവർ സംബന്ധിച്ചു. സമ്മേളനം നാളെ സമാപിക്കും.