സി.പി.ഐ.എം വടകര ഏരിയ സമ്മേളനം സമാപിച്ചു; ടി.പി.ഗോപാലനെ ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു
വടകര: സിപിഐ എം 24-ാം പാർടി കോൺഗ്രസിന് മുന്നോടിയായി നടന്ന വടകര ഏരിയ സമ്മേളനം സമാപിച്ചു. മേപ്പയിലെ ടി.കെ കുഞ്ഞിരാമൻ, എം.സി പ്രേമചന്ദ്രൻ നഗറിൽ ഇന്നലയും ഇന്നുമായി നടന്ന സമ്മേളനം ടി.പി.ഗോപാലനെ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സമ്മേളനം 21 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
സിപിഐ എം ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററാണ് സമ്മേളനം ഉദ്ഘാടനംചെയ്തത്. കെ.ശ്രീധരൻ പ്രതിനിധി സമ്മേളന നഗരിയിൽ പതാക ഉയർത്തി. പി.കെ കൃഷ്ണദാസ് രക്തസാക്ഷി പ്രമേയവും സി.എം ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി.പി ഗോപാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. എം നാരായണൻ, പി.കെ ശശി, കെ.പി ബിന്ദു, ടി.പി അമൽ രാജ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി ഭാസ്‌കരൻ, കെ.കെ ദിനേശൻ, കെ.കെ മുഹമ്മദ്, എം മെഹബൂബ്, മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ടി കുഞ്ഞിക്കണ്ണൻ, പി.കെ ദിവാകരൻ, കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ, പി.കെ മുകുന്ദൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഏരിയ കമ്മറ്റി അംഗങ്ങൾ
ടി.പി.ഗോപാലൻ, എം.നാരായണൻ, പി.കെ.കൃഷ്ണദാസ്, പി.കെ.ശശി, ആർ.ബാലറാം, സി.എം.ഷാജി, ടി.സി.രമേശൻ, എൻ.കെ.അഖിലേഷ്, പി.എം.ലീന, വി.ടി.ബാലൻ, കെ.പി.ശ്രീജിത്ത്, പി.സി.സുരേഷ്, ബി.സുരേഷ് ബാബു, കെ.സി.പവിത്രൻ, ടി.വി.സഫീറ, എം.കെ.വികേഷ്, വി.വിവേക്, വി.കെ.വിനു, നാണു മീത്തലെകാട്ടിൽ, കെ.പി.ബിന്ദു, പി.കെ.ശ്രീധരൻ എന്നിവരാണ് പുതിയ ഏരിയ കമ്മിറ്റിയിലെ അംഗങ്ങൾ.
Summary: CPIM Vadakara Area Conference concludes; TP Gopalan was re-elected as the Area Secretary