സി.പി.ഐ.എം ഉണ്ണിക്കുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറി അബ്ദുൾ സലാം അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്രയിലെ ഓട്ടോ തൊഴിലാളിയും സി.പി.എം ഉണ്ണിക്കുന്ന് സൗത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ ആയടത്തിൽ മീത്തൽ അബ്ദുൾ സലാം അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസ്സായിരുന്നു.

നെഞ്ചു വേദനയെ തുടർന്ന് പേരാമ്പ്രയിലെ സ്വകാര്യശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ഭാര്യ: റസീന. മക്കൾ: മുഹമ്മദ് റിന്നാസ് (നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ), റിൻസില.