തിരുവള്ളൂർ ടൗൺ കേന്ദ്രീകരിച്ച് മാവേലി സ്റ്റോർ അനുവദിക്കണം; ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് സിപിഐഎം തിരുവള്ളൂർ സൗത്ത് ലോക്കൽ സമ്മേളനം
വടകര: ജനകീയ വിഷയങ്ങളും സംഘടനാ വിഷയങ്ങളും ചർച്ച ചെയ്ത് തിരുവള്ളൂർ സൗത്ത് ലോക്കൽ സമ്മേളനം പൂർത്തിയായി. വെള്ളുക്കര ജിഎം എൽപി സ്കൂളിലെ എം സി പ്രേമചന്ദ്രൻ നഗറിലാണ് സമ്മേളനം നടന്നത്. ജില്ലാ കമ്മിറ്റി കെ കെ ശങ്കരൻ അംഗം സുരേഷ് കുടത്താംകണ്ടി ഉദ്ഘാടനം ചെയ്തു. ഗോപി നാരായണൻ, സിസി രതീഷ്, വി എം അരുണിമ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
കെ കെ ശങ്കരനെ ലോക്കൽ സെക്രട്ടറിയായി സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. 13 അംഗ ലോക്കൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. തിരുവള്ളൂർ ടൗൺ കേന്ദ്രീകരിച്ച് മാവേലി സ്റ്റോർ അനുവദിക്കണമെന്ന് സിപിഐഎം തിരുവള്ളൂർ സൗത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.