‘തൂണേരി-വടകര ബസ് റൂട്ട് പുനഃ​സ്ഥാപിക്കുക’; സി.പി.ഐ.എം തൂണേരി ലോക്കല്‍ സമ്മേളനം


നാദാപുരം: തൂണേരി-വടകര ബസ് റൂട്ട് പുനഃ​സ്ഥാപിക്കണമെന്നും കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കമെന്നും സി.പി.ഐ.എം തൂണേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. തൂണേരിയില്‍ കെ.ഗോപി മാസ്റ്റര്‍ നഗറില്‍ ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു.

നെല്ലേരി ബാലന്‍, ടി.പി രഞ്ജിത്ത്, എം.പി അനിത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കനവത്ത് രവി സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Description: CPIM Thuneri Local Conference