‘നാദാപുരം ഗവ.താലൂക്ക് ആശുപത്രിയെ തകര്‍ക്കുന്ന ഉദ്യോഗസ്ഥ ഗൂഡാലോചന അവസാനിപ്പിക്കുക’; ബഹുജന ധര്‍ണയുമായി എല്‍.ഡി.എഫ്
നാദാപുരം: നാദാപുരം ഗവ.താലൂക്ക് ആശുപത്രിയെ തകര്‍ക്കുന്ന ഉദ്യോഗസ്ഥ ഗൂഡാലോചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് ബഹുജന ധര്‍ണ നടത്തി. സി.പി.ഐ.എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി ചാത്തു ഉദ്ഘാടനം ചെയ്തു.
നാദാപുരം ഗവ.ആശുപത്രി പരിസരത്ത് രാവിലെ 11മണിയോടെ സംഘടിപ്പിച്ച ധര്‍ണയില്‍ സി.എച്ച് മോഹനന്, രജീന്ദ്രന്‍ കപ്പള്ളി, ഏരോത്ത് ഫൈസല്‍, കരിമ്പില്‍ ദിവാകരന്, ടി.പി സുഗതന് മാസ്റ്റര്‍, കെ.ജി ലത്തീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്ലോക്ക് പ്രസിഡണ്ടിനെതിരെയും എച്ച്.എം.സി മെമ്പര്‍മാര്‍ക്കെതിരെയും കള്ളക്കേസ് കൊടുത്ത ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുക, 24 മണിക്കൂര്‍ ലാബ് പ്രവര്‍ത്തനമെന്ന എച്ച്.എം.സി തീരുമാനം നടപ്പിലാക്കാത്ത ആശുപത്രി സൂപ്രണ്ടിന്റെ നടപടിയില്‍ പ്രതിഷേധിക്കുക, സ്വകാര്യ ലാബുകളെ സഹായിക്കുന്ന ജീവനക്കാരുടെ നടപടി അവസാനിപ്പിക്കുക, അഡ്മിഷന് നടത്താതെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
Description: CPIM staged a mass sit-in at Nadapuram Govt Hospital premises