‘വടകര- ചേലക്കാട് റോഡ് നവീകരണം ഉടന്‍ തുടങ്ങണം’; നാടിന്റെ വികസനങ്ങള്‍ ചര്‍ച്ച ചെയ്ത് സി.പി.ഐ.എം പൊന്‍മേരി ലോക്കല്‍ സമ്മേളനം
വടകര: ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച് ചെയ്ത് സി.പി.ഐ.എം ലോക്കല്‍ സമ്മേളനങ്ങള്‍. വടകര-ചേലക്കാട് റോഡ് നവീകരണം ഉടന്‍ തുടങ്ങണമെന്ന് സി.പി.ഐ.എം പൊന്‍മേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ഇന്നലെ പറയത്ത് ടി.കെ കുമാരന്‍, പൊയ്യില്‍ കൃഷ്ണന്‍ നഗറില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പി.എം വിനോദന്‍, ടി സജിത്ത്, കെ.ആതിര തുടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ടി.പി ദാമോദരന്‍ സെക്രട്ടറിയായി 13 അംഗ പുതിയ ലോക്കല്‍ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
Description: CPIM Ponmeri Local Conference